lahari
ലോക ലഹരി വിരുദ്ധ ദിനത്തിൽ കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച സൈക്ലിങ് ആന്റ് ബൈക്ക് ബോധവൽക്കരണ സന്ദേശ റാലി

കൽപ്പറ്റ: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ, ടീം കേരള വോളണ്ടിയർമാർ എന്നിവരുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ കൽപ്പറ്റയിൽ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഫ്ളാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. സുബൈർ ഇളകുളം, എൻ.സി.സാജിദ്, സി.എം.സുമേഷ്, കെ.ഡി.ആൽബിൻ എന്നിവർ സംസാരിച്ചു.