kcr
സംരംഭകത്വ ശിൽപ്പശാല വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശിലേരി: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തൃശ്ശിലേരിയിൽ വനിതാ സംരംഭകത്വ ശിൽപ്പശാല നടത്തി. സെന്റ് ജോർജ്സ് ഇടവക ,എസ്.ഡബ്ല്യു.എസ്. ,കുടുംബശ്രീ യൂണിറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ജോർജ് പാരീഷ് ഹാളിൽ വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസുകൾക്ക് കോർപ്പറേഷൻ നൽകുന്ന സംരംഭക വായ്പയുടെ പരിധി ഒന്നരക്കോടിയിൽ നിന്ന് മൂന്ന് കോടി രൂപയായി വർദ്ധിപ്പിച്ചതായി ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി പറഞ്ഞു. ആകെയുള്ള 16 സെന്റ് കിടപ്പാടത്തിൽ നിന്ന് അഞ്ച് സെന്റ് ഭൂമി ഭൂരഹിതനായ ഒരാൾക്ക് ദാനം ചെയ്ത മുളക്കൽ മേരിയെയും തൊഴിലുറപ്പ് പദ്ധതിയിൽ വയനാട് ജില്ലാ ഓംബുഡ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട ഒ.പി. അബ്രാഹാമിനെയും ആദരിച്ചു. ഫാ. ബാബു മാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി. വസന്തകുമാരി, മിനിജ പ്രസാദ്, ഒ.പി. ജെയ്ന തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് റീജിയണൽ മാനേജർ ഫൈസൽ മുനീർ, വിവിധ സംരംഭക പദ്ധതികളെക്കുറിച്ച് കേരള എഫ്. പി.ഒ. കൺസോർഷ്യം സംസ്ഥാന സെക്രട്ടറി സി.വി.ഷിബു എന്നിവർ ക്ലാസുകൾ നയിച്ചു.