ncp
കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എൻ.സി.പി കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധം

കൽപ്പറ്റ :എൻ.സി.പി വയനാട് ജില്ലാകമ്മിറ്റി ഓഫീസിന്റെ സൈൻ ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ച കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഗുണ്ടായിസം അവസാനിപ്പിക്കുകയും അവർക്കെതിരെ ഉടൻ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ദേശാഭിമാനി പത്ര ഓഫീസിനു നേരേയുണ്ടായ ആക്രമണവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ മോശമായ പെരുമാറ്റവും ദേശാഭിമാനി ഓഫീസ് കെട്ടിടത്തിന് താഴെ താമസിക്കുന്ന വീട്ടമ്മയ്ക്കും കുട്ടികൾക്കുമെതിരെ ഉണ്ടായ കല്ലേറും പ്രതിഷേധാർഹമാണ്. എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സി.എം ശിവരാമൻ, കെ.വി റെനിൽ, പി.അശോകുമാർ,കെ.ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, സലിം കടവൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.പി ഷാബു, എ.കെ രവി, ടോണി ജോൺ, രാജൻ മൈക്കിൾ ജോസ് ,ജോഷി ജോസഫ്, എം കെ ബാലൻ, നരേന്ദ്രബാബു,മമ്മൂട്ടി എളഖോളി, കെ മുഹമ്മദലി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.