കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടയിൽ ദേശാഭിമാനി ജില്ലാ ബ്യുറോക്ക്‌ നേരെയും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുമുണ്ടായ ആക്രമണത്തിലും കൈയേറ്റത്തിലും കേരള ജേർണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തുമ്പോൾ ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുകയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ചതും നല്ല പ്രവണതയല്ല. യു.ഡി.എഫ് പ്രതിഷേധത്തിനിടെ ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറും അസഭ്യവർഷവും അംഗീകരിക്കാനാവില്ല. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. തൊഴിലിന്റെ ഭാഗമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരോട് പക്വതയോടെ പ്രതികരിക്കേണ്ട നേതാക്കൾ തന്നെ വളരെ മോശമായി പെരുമാറുന്നത് ശരിയായ നടപടിയല്ല.പ്രസിഡന്റ് ബാബു നമ്പൂടാകം അദ്ധ്യക്ഷത വഹിച്ചു.എൻ.എ.സതീഷ്, പി.മോഹനൻ, ഷാജി പുളിക്കൽ, ടി.എം.ജെയിംസ്, ബാബു വടക്കേടത്ത്, ദീപ ഷാജി, ജയരാജ് ബത്തേരി, ഗിരീഷ് എന്നിവർ സംസാരിച്ചു.