മാവേലിക്കര: സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മാവേലിക്കര ബി.ആർ.സി ട്രെയിനർ സി.ജ്യോതികുമാർ അധ്യക്ഷനായി. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായ ഉപകരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശ്രവണ സഹായി, ചലന സഹായി എന്നിവ ലഭ്യമാക്കാൻ ഈ ക്യാമ്പിലൂടെ സാധിക്കും. മാവേലിക്കര ബി.പി.സി പി.പ്രമോദ്, ട്രെയിനർ ജി.സജീഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ പി.മായ മിനിമോൾ തോമസ്എന്നിവർ സംസാരിച്ചു.