photo

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ദി കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷേമനിധി അംഗത്വ കാമ്പയിൻ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സി.പി.എം കുതിരപ്പന്തി എൽ.സി സെക്രട്ടറി ടി.ബി.ഉദയൻ, കേരള ആർട്ടിസാൻസ് യൂണിയൻ കുതിരപ്പന്തി മേഖലാ പ്രസിഡന്റ് എസ്.ഉദയകുമാർ, സെക്രട്ടറി എം.ജി.മനോഹരൻ,ടി.ബി.വേണുക്കുട്ടൻ, ടി.ബി.ഷോഷ്, ടി.പി.അനിൽ ജോസഫ്, ബിജുദാസ് എന്നിവർ സംസാരിച്ചു.