ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തെ സമ്പൂർണ ശുചിത്വ മണ്ഡലമായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 9.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ്, സബ് കളക്ടർ സൂരജ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മഹീന്ദ്രൻ, വി.ജി. മോഹനൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, സുദർശനാ ഭായ്, ജി. ബിജുമോൻ, ടി.വി. അജിത്ത്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി. പ്രദീപ്കുമാർ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.വി. ജയകുമാരി, ജോയിന്റ് കോഓർഡിനേറ്റർ ജി.പി. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗൃ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.