ആലപ്പുഴ : ഇന്ത്യ റിസർവ് ബറ്റാലിയൻ (കമാൻഡോദ വിംഗ്) പൊലീസ് കോൺസ്റ്റബിൾമാരെ തിരെഞ്ഞെടുക്കുന്നതിനുള്ള അഞ്ചു കിലോ മീറ്റർ റണ്ണിംഗ് ഓൺ റോഡ് എൻഡുറൻസ് ടെസ്റ്റ് നാളെ മുതൽ 13 വരെയും ജൂലൈ 19 മുതൽ 24 വരെയും എല്ലാ ദിവസവും രാവിലെ 5 മുതൽ 11 മണി വരെ ജില്ലയിൽ രണ്ട് സ്ഥലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടത്തുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരാരിക്കുളം മാർക്കറ്റ് ജംഗ്ഷൻ മുതൽ തിരുവിഴ ജംഗ്ഷൻ 200 മീറ്റർ വടക്ക് വശം വരെയും (തിരുവിഴ ജംഗ്ഷൻ, കാണിച്ചുകുളങ്ങര ജംഗ്ഷൻ, ഗ്രാമവേദി ജംഗ്ഷൻ, ഗവ. ആയുർവേദ ഹോസ്പിറ്റൽ ജംഗ്ഷൻ, മാരാരിക്കുളം മാർക്ക റ്റ് ജംഗ്ഷൻ) പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന് കിഴക്കുവശം മുതൽ പഴയനടക്കാവ് റോഡിലൂടെ, ഗവൺമെന്റ് മുസ്ലീം എൽ.പി സ്‌കൂൾ വരെയും നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ എൻഡുറൻസ് ടെസ്റ്റിനു വേണ്ടി രാവിലെ 5 മുതൽ 11 വരെ റൂട്ടുകളിൽ വാഹന ഗതാഗതം കർശനമായി നിയന്ത്രിച്ചു.