
ചേർത്തല:കേരള ബാങ്ക് നടക്കാവ് ഈവനിംഗ്, ചേർത്തല മെയിൻ, അർത്തുങ്കൽ ശാഖകളും ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായി വിദ്യാനിധി അക്കൗണ്ട് കാമ്പയിൻ സംഘടിപ്പിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ജനറൽ മാനേജർ ലത പിള്ള മുഖ്യ അതിഥിയായി.സ്‌കൂൾ പ്രിൻസിപ്പൽ യു.സുരേഷ് കുമാർ,ശാഖാ മാനേജർമാരായ ഡി.ഗിരീഷ് കുമാർ,രാജലക്ഷ്മി,എൻ.വിജി,പി.എം.പ്രമോദ്,വിശ്വജിത്, പി.സുജിത്,സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ എം.മഹാദേവൻ,കെ.എസ്.അജയകുമാർ,ആർ. രാജഗോപാൽ,പി.രാധാകൃഷ്ണൻ,അദ്ധ്യാപകർ,സ്‌കൂൾ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.