മാവേലിക്കര: ചെട്ടികുളങ്ങര കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര കൃഷിഭവനിൽ വച്ചു ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദിരദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓമനക്കുട്ടൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രോഹിത്.എം പിള്ള, ശ്രീകല, കൃഷി ഓഫീസർ അഞ്ജന എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്തയിലെ തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം സന്തോഷ്‌ തെങ്ങിൻ തൈ നൽകി നിർവഹിച്ചു. തെങ്ങിൻ തൈകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്ത്, പല വിധ ഫല വൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ ഞാറ്റുവേല ചന്തയിൽ കർഷകർക്ക് ലഭ്യമാക്കി എന്ന് കൃഷി ഓഫീസർ അറിയിച്ചു.