s

ആലപ്പുഴ : ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസ് സമയക്രമം പാലിച്ച് രാവിലെ 9.30ഓടെ തിരുവനന്തപുരത്ത് എത്താൻ നടപടി സ്വീകരിക്കണമെന്ന് എ.എം.ആരിഫ് എം.പി റെയിൽവേയോട് ആവശ്യപ്പെട്ടു. രാവിലെ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും പ്രധാന ആശ്രയമാണ് ഇന്റർസിറ്റി എക്സ്പ്രസ്. പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്‌പ്രസ് സർവീസ് പുനരാരംഭിച്ചപ്പോൾ ഇന്റർസിറ്റിക്ക് മുന്നിലായി തിരുവനന്തപുരത്തേക്ക് പോകുന്ന വിധമാണ്‌ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇന്റർസിറ്റിയുടെ സമയം പാലിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ ആർ.മുകുന്ദ് എന്നിവർക്ക് എം.പി.കത്ത് നൽകി.