ph

കായംകുളം: കായംകുളത്തെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കൊറ്റുകുളങ്ങര കിഴക്കേ വീട്ടിൽ തറയിൽ എൻ.എ മജീദ് (68 ) നിര്യാതനായി. മാത്യഭൂമി കായംകുളം മുൻ ലേഖകൻ, ബഹുജനം വാരികയുടെ പത്രാധിപർ ,എൽ.ജെ.ഡി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റൂബിസത്ത്. മക്കൾ: തസ്‌നി, (എം.എസ്.എം കോളേജ് ), ജാസ്മി, യാസീൻ.