cpm

ആലപ്പുഴ: എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും വീഡിയോ ലൈവായി ഫേസ്ബുക്കിലിടുകയും ചെയ്‌തു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഇരട്ടകുളങ്ങരയിൽ നിന്ന് ആരംഭിച്ച് ബസ്‌സ്‌റ്റേഷനിൽ സമാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നും സ്വമേധയാ കേസെടുത്തിട്ടില്ലെന്നും അമ്പലപ്പുഴ പൊലീസ് അറിയിച്ചു.

 '​എ​ല്ലാ​വ​രെ​യും​ ​വെ​ള്ള പു​ത​പ്പി​ച്ച് ​കി​ട​ത്താ​ൻ​ ​അ​റി​യാം'

എ.​കെ.​ജി​ ​സെ​ന്റ​റി​നെ​തി​രാ​യ​ ​അ​ക്ര​മ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സി.​ഐ.​ടി​യു​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​സി.​പി.​എം​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​മു​ൻ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​ഒ.​എം.​ ​ഭ​ര​ദ്വാ​ജ് ​ന​ട​ത്തി​യ​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​പ്ര​സം​ഗം​ ​വി​വാ​ദ​ത്തി​ൽ.​ ​'​ഞ​ങ്ങ​ളും​ ​ബോം​ബെ​റി​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​ഇ​തു​പോ​ലെ​ ​മ​തി​ലി​ൽ​ ​അ​ല്ല.​ ​ല​ക്ഷ്യ​സ്ഥാ​ന​ത്ത് ​എ​റി​ഞ്ഞ് ​അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​ചെ​യ്താ​ൽ​ ​ഇ​തു​പോ​ലെ​ ​പി​പ്പി​ടി​ ​കാ​ട്ട​ൽ​ ​ആ​വി​ല്ല.​ ​എ​ല്ലാ​വ​രെ​യും​ ​വെ​ള്ള​ ​പു​ത​പ്പി​ച്ച് ​കി​ട​ത്താ​ൻ​ ​ഈ​ ​കേ​ഡ​ർ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​അ​റി​യാം.​ ​സ​തീ​ശ​നും​ ​സു​ധാ​ക​ര​നും​ ​ഓ​ർ​ത്തു​ ​ക​ളി​ച്ചാ​ൽ​ ​മ​തി​'.​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു​ ​പ്ര​സം​ഗം.​ ​പ്ര​ക​ട​ന​ത്തി​നു​ശേ​ഷം​ ​കി​ഡ്‌​സ​ൺ​ ​കോ​ർ​ണ​റി​ൽ​ ​സ​മാ​പി​ച്ച​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു​ ​പ്ര​സം​ഗം.​ ​സ​മ്മേ​ള​നം​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​അം​ഗം​ ​കെ.​വി.​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.