ആലപ്പുഴ : കെ.എസ്.ആർ.ടി.സി ഓഫീസുകളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി മാവേലിക്കര, കായംങ്കുളം, ചെങ്ങന്നൂർ, എടത്വാ, ആലപ്പുഴ, ചേർത്തല ഓഫീസുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ട്രാൻസ്‌പോർട്ട് ഓഫീസ് ചുറ്റി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി രാധാകൃഷ്ണൻ, എ.പി.ജയപ്രകാശ്, കെ.എം.സിദ്ധാർത്ഥൻ, കെ.ജെ.ആന്റണി, എസ്.പ്രേംകുമാർ, ബി.ഗോപകുമാർ, ടി.സി.ശാന്തിലാൽ എന്നിവർ നേതൃത്വം നൽകി.