അമ്പലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പറവൂർ പബ്ലിക് ലൈബ്രറിയിൽ വനിതാ എഴുത്തുകാരുടെ സംഗമവും കവിയരങ്ങും സംഘടിപ്പിക്കുന്നു.നാളെ വൈകിട്ട് 4 .30ന് വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ജയ വിജയൻ അദ്ധ്യക്ഷതവഹിക്കും. ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ, സുനിത ബഷീർ, ഷീജ വിവേകാനന്ദൻ, ജുമൈല ഹാരിസ്, കെ.പി. പ്രീത, ശാലിനി തോട്ടപ്പള്ളി, ലതാ രാജീവ്, ശ്രീവിദ്യാ സന്തോഷ് കുമാർ, ഇ .എസ്. നിത്യ തുടങ്ങിയവർ പങ്കെടുക്കും. വനിതാ ലൈബ്രേറിയൻ ലതിക സുഗുണൻ സ്വാഗതവും ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ലത നന്ദിയും പറയും.