ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ നടത്തുന്ന സൗജന്യ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസിന്റെ 5ാം ബാച്ചിന് നാളെ തുടക്കമാകും. രാവിലെ 10.30ന് അമ്പലപ്പുഴ യൂണിയൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ബോധവത്ക്കരണ ക്ലാസ് തീരസുരക്ഷാ വിഭാഗം ഐ.ജി പി.വിജയൻ നയിക്കും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറയും. പദ്ധതിയിൽ ചേർന്നിട്ടുള്ളവർ രക്ഷകർത്താക്കൾക്കൊപ്പം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.