
ആലപ്പുഴ: വില്ലേജുകളിലെ ഫയൽ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് നിർവഹിച്ചു. 2021 ഡിസംബർ 31 വരെയുള്ള ഫയലുകളാണ് പരിഗണിക്കുന്നത്. നാഷണൽ ഫാമിലി ബെനിഫിറ്റ് സ്‌കീം, സർവേ, പട്ടയം,ഭൂമി തരംമാറ്റം,കെട്ടിട നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ ഇതിൽപ്പെടും. 93 വില്ലേജ് ഓഫീസുകളിൽ ഈ മാസം 15 വരെയും താലൂക്ക് ഓഫീസുകളിൽ 18 മുതൽ 23 വരെയുമാണ് അദാലത്ത്. ആർ.ഡി.ഒ ഓഫീസുകളിൽ 25, 26 തീയതികളിലും മറ്റ് സബ് ഓഫീസുകളിൽ 27നും കളക്ടറേറ്റിൽ ആഗസ്റ്റ് മൂന്നിനും അദാലത്ത് നടക്കും.