ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് എട്ടു വരെ www.cempunnapra.org, www.capekerala.org എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാം. കേരള എൻജിനീയറിംഗ് പരീക്ഷ (കീം) എഴുതാത്തവരുടെയും അപേക്ഷിക്കാത്തവരുടെയും അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും. ഫോൺ : 98465973111, 9447530387, 0477 2267311