അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ ജലജീവൻ പദ്ധതി പ്രകാരം ഗാർഹിക കണക്ഷൻ ഇനിയും ലഭിക്കാത്തവർ ഉണ്ടെങ്കിൽ പഞ്ചായത്ത് ഓഫീസിലോ അംഗങ്ങളെയോ സമീപിച്ച് ആറിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.ജി. സൈറസ് അറിയിച്ചു.