s

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽ ഭാരതീയ കര, വ്യോമ, നാവിക സേനാ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടർ തുറന്നു. യൂണിയൻ ഓഫീസിനോട് ചേർന്നുള്ള ഗുരുകാരുണ്യം ജനസേവനകേന്ദ്രത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, ട്രഷറർ പ്രസീത പ്രസാദ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അഖിലേഷ് കുമാർ, ധർമ്മസേന കോർഡിനേറ്റർ വിജിൻരാജ്, സൈബർ സേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, വൈസ്‌ ചെയർപേഴ്സൺ ആര്യ, വൈദിക സമിതി ജോയിന്റ് കൺവീനർ സതീഷ് ബാബു എന്നിവർ സംസാരിച്ചു.