photo

ചാരുംമൂട് : ആൾ കേരള ഗോർഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റോയി പാലത്ര നയിച്ച ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചാരുംമൂട്ടിൽ സ്വീകരണം നൽകി. നാളെ അങ്കമാലിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായിട്ടായിരുന്നു വാഹന ജാഥ സംഘടിപ്പിച്ചത്. ചാരുംമൂട് യൂണിറ്റ് പ്രസിഡന്റ് വേണു കൊപ്പാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ ലക്ഷ്മി, നേതാക്കളായ നേതാക്കളായ നസീർ പുന്നയ്ക്കൽ, വർഗീസ് വല്ലാക്കാൻ , റഷീദ് ബ്രദേഴ്സ്, നാസർ ,എബി അലീന, ഷിബു കരുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ തുടങ്ങിയവർ പങ്കെടുത്തു.