തുറവൂർ :എസ്.എൻ.ഡി.പി യോഗം എഴുപുന്ന തെക്ക് 529-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം നാളെ രാവിലെ 10 ന് ശാഖായോഗം ഹാളിൽ നടക്കും. യൂത്ത്മൂവ്മെൻറ് കേന്ദ്ര സമിതി അംഗം കെ.എം.മണിലാൽ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനാകും.