ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ 2349-ാം കണ്ണാടികിഴക്ക് ശാഖായോഗത്തിന്റെയും 1054-ാം യൂത്ത്മൂവ്മെന്റിന്റെയും നേതൃത്വത്തിൽ പഠനോപകരണ വിതരണം,ചികിത്സാ സഹായ വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ നാളെ നടക്കും. നാളെ വൈകിട്ട് ശാഖാഹാളിൽ നടക്കുന്ന ചടങ്ങ് പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി.ടി.ജോസ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എം.ആർ.സജീവ് അദ്ധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗമായ ടി.എസ്.പ്രദീപ്കുമാറും ചികിത്സാ സഹായ വിതരണം ബ്ലേക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാ സുരേഷും വിശിഷ്ട വ്യക്തികളെ ആദരിക്കൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിന്റ് കെ.പി.സുബീഷും നിർവഹിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് പി.കെ.മണിയൻ,വനിതാസംഘം പ്രസിഡന്റ് ഷീല ഷാജി,യൂത്ത്മൂവ്മെന്റ് സെക്രട്ടറിശ്യാംലാൽ ഷാജി,വൈസ് പ്രസിഡന്റ് പി.എം.ജയൻ,വനിതാസംഘം വൈസ് പ്രസിഡന്റ് സൂര്യ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിക്കും വനിതാ സംഘം സെക്രട്ടറി പുഷ്പ ബിജു സ്വാഗതവും യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.എം.വിനോഷ് നന്ദിയും പറയും.