maram-murikkunnu

മാന്നാർ: തട്ടാരമ്പലം -മാന്നാർ സംസ്ഥാന പാതയിൽ ചെന്നിത്തല വൈ.എം.സി.എയ്ക്ക് സമീപം മഴയിലും കാറ്റിലുംപെട്ട് മരംവീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നിരുന്ന തേക്ക്മരമാണ് റോഡിലേക്ക് വീണത്. വൈ.എം.സി.എ കെട്ടിടത്തിനോട് ചേർന്നുള്ള മതിലിനു കേടുപാടുകൾ സംഭവിച്ചു. മാന്നാർ പൊലീസ്, മാവേലിക്കര ഫയർഫോഴ്സ് യൂണിറ്റ്, ചെന്നിത്തല കെ.എസ്.ഇ.ബി എന്നിവരോടൊപ്പം നാട്ടുകാരും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.