gopi

ആലപ്പുഴ: വൈ.എം.സി.എ പാലത്തിന് സമീപം ബിസ്മി മാർട്ടിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംചിറ വാർഡ് മുണ്ടുചിറയിൽ ലാലിന്റെ മകൻ ഗോപീകൃഷ്ണ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിക്കായിരുന്നു അപകടം. കൊറ്റംകുളങ്ങരയിലെ റിസോർട്ടിൽ പർച്ചേസ് മാനേജരായ ഗോപീകൃഷ്ണ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ സഞ്ചരിക്കവേ റിവേഴ്‌സിൽ വന്ന വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഗോപീകൃഷ്ണയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടത്തി. അമ്മ: ബിന്ദു. സഹോദരൻ: ഹരികൃഷ്ണ.