
ഹരിപ്പാട്: ചേപ്പാട് കൃഷിഭവന് മുന്നിൽ ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഡി.സി.സി.മെമ്പർ ജേക്കബ് തറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.ഡോ .ഗിരിഷ് കുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പുതിയ ഉത്തരവനുസരിച് ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വർഷങ്ങൾക്കുമുമ്പേ നികത്തിയിട്ടുള്ളതുമായ ഭൂമി ക്രമപ്പെടുത്തേണ്ട ചുമതല ചേപ്പാട് ഒാഫീസിലാണ് നിർവഹിക്കേണ്ടത്. പരിചയ സമ്പന്നരല്ലാത്ത ഓഫീസർമാർക്ക് സമയബന്ധിതമായി ഇത്തരം ജോലി ചെയ്തുതീർക്കാൻ കഴിയാത്തതിനാൽ നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നു. ഈ മാസം സർക്കാർ പുറപ്പെടുവിച്ച കൃഷി ഓഫീസർമാരുടെ കരട് ലിസ്റ്റിലും ചേപ്പാടിന് പുതിയ കൃഷി ഓഫീസറെ നിയമിച്ചതായി കണ്ടില്ല. ഈ ദുരവസ്ഥയിൽനിന്നും ഈ ഓഫീസിനെ രക്ഷിക്കേണ്ട തദ്ദേശ സ്വയംഭരണ കാര്യാലയം അടിയന്തിരമായി ഈ വിഷയത്തിലിടപെടണമെന്ന് പ്രൊഫ.ഡോ .ഗിരിഷ് കുമാർ പറഞ്ഞു. യോഗത്തിൽ പി .എൽ .തുളസി, കെ. ബി. ഹരികുമാർ, ജയരാജൻ, ഡാനിയേൽ കുഞ്ഞുമ്മൻ, ടി .എസ്. നൈസാം, ശാമുവൽ മത്തായി, രാജേഷ് രാമകൃഷ്ണൻ, രാധാകൃഷ്ണൻ വാതല്ലൂർ, സുജിത് ചേപ്പാട്, ജയശ്രീ സദാശിവൻ,പാർഥൻ, ഹരീഷ്, വേണു നായർ, രഞ്ജിത് ആർ നായർ, സുനിൽകുമാർ, മോഹനൻ പിള്ള, ഓമനക്കുട്ടൻ, സാവിത്രി, ശാലിനി ശ്രീനിവാസൻ, ജാസ്മിൻ നൈസാം, രാജീവൻ തങ്കായി, അജിതാ പാർഥൻ, രാജു സൂര്യ, അച്ചൻകുഞ്, രവീന്ദ്രൻ കൊല്ലശ്ശേരിൽ, ജയശ്രീ, ജോൺ ഈനോസ്, സദാശിവൻ, ഫിലിപ്പ് മത്തായി, ഉഷാ ശാമുവൽ, ശശി പനച്ചിത്തറ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.