മാന്നാർ: പ്രസിദ്ധ നോവലിസ്റ്റ് ചന്ദ്രകുമാരിയുടെ നാലാമത് നോവലായ ഓർമ്മകളുടെ തിരുമുറ്റത്ത് ഇന്ന് ഉച്ചക്ക് 2.30 നു മാന്നാർ പ്രശാന്തി സീനിയർ സിറ്റിസൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. രചനാ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ ആദ്യപ്രതി മാന്നാർ ഗ്രന്ഥശാല പ്രസിഡന്റ് എസ്.പി.എസ് ഉണ്ണിത്താൻ ഏറ്റുവാങ്ങും. സീനിയർ സിറ്റിസൺ മാന്നാർ രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന അദ്ധ്യാപക പരിശീലകനും നായർസമാജം സ്‌കൂൾ അദ്ധ്യാപകനുമായ ജെ.ഹരികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. താലൂക്ക് ലൈബ്രറി കകൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, നായർസമാജം സ്‌കൂൾസ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ, മാന്നാർ ഗ്രൻഥശാല സെക്രട്ടറി കെ.ആർ ശങ്കരനാരായണൻ നായർ എന്നിവർ പങ്കെടുക്കും.