amal

ആലപ്പുഴ: കുമരകത്ത് നിന്ന് സുഹൃത്തിനൊപ്പം കടൽ കാണാൻ കാട്ടൂരിലെത്തി കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കുമരകം പുത്തൻപുരയിൽ വിശംഭരന്റെ മകൻ അമലിന്റെ (23) മൃതദേഹമാണ് വ്യാഴാഴ്ച രാത്രിയോടെ തുമ്പോളി തീരത്ത് അടിഞ്ഞത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെയാണ് സുഹൃത്ത് ഉണ്ണിക്കുട്ടനൊപ്പം അമൽ കാട്ടൂരെത്തിയത്. ഇരുവരും കടലിൽ കുളിച്ച ശേഷം തീരത്ത് കിടന്നുറങ്ങി. പുലർച്ചെ ഉണ്ണിക്കുട്ടൻ ഉണർന്നപ്പോഴാണ് അമലിനെ കാണാനില്ലെന്ന് അറിഞ്ഞത്.