ആലപ്പുഴ :അമ്പലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം മഴക്കി പ്രകടനം നടത്തിയ എച്ച്.സലാം എം.എൽ.എ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം എം.ലിജു ആവശ്യപ്പെട്ടു.
ആരോപണങ്ങളിൽപ്പെട്ട് മുഖ്യമന്ത്രിയും പാർട്ടിയും പ്രതിരോധത്തിലായപ്പോൾ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എ.കെ.ജി സെന്റർ അക്രമം ഉൾപ്പടെയുള്ള കുത്സിത പ്രവൃത്തികൾ നടത്തുന്നത്. ആലപ്പുഴയിൽ മുമ്പ് കൃഷ്ണപിള്ള സ്മാരകത്തിനു തീ വച്ചു നടത്തിയ നാടകത്തിനൊടുവിൽ അറസ്റ്റിലായത് സി.പി.എം നേതാക്കൾ തന്നെയായിരുന്നുവെന്നത് ഇപ്പോഴും പ്രസക്തമാണ്. അന്നും യഥാർത്ഥ കുറ്റവാളികളായിരുന്ന സി.പി.എം നേതൃത്വം കോൺഗ്രസിനെ കുറ്റപ്പെടുത്താനും വ്യാപക അക്രമങ്ങൾ നടത്താനുമാണ് തുനിഞ്ഞതെന്നത് ജനങ്ങൾ മറന്നിട്ടില്ലെന്നും ലിജു പറഞ്ഞു.