photo

ചേർത്തല:അർത്തുങ്കൽ ചേന്നവേലിയിൽ കുതിര പ്രസവിച്ചു. ആറാട്ടുകുളം വീട്ടിൽ അനീഷ് ആറാട്ട് കുളത്തിന്റെ 'അമ്മ"എന്ന കുതിരയാണ് ആൺകുതിരക്കുഞ്ഞിനെ പ്രസവിച്ചത്. കർണാടകയിൽ നിന്ന് കുതിരയെ വാങ്ങി വിൽക്കുന്ന സുഹൃത്തിൽ നിന്ന് 5 മാസങ്ങൾക്കു മുമ്പാണ് ഗർഭിണിയായ കുതിരയെ വാങ്ങിയതെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാവിലെ മുതൽ പ്രസവ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. അനീഷിന്റെ ബന്ധുവായ വെ​റ്ററിനറി ഡോക്ടർ സിമി മാർട്ടിന്റെ നിർദ്ദേശാനുസരണം ശുശ്രൂഷ നൽകിയതോടെ പത്ത് മണിയോടെ പ്രസവം നടന്നു. കണിച്ചുകുളങ്ങര വെ​റ്ററിനറി ആശുപത്രിയിൽ നിന്നും വെ​റ്ററിനറി സർജൻ ജോർജ് വർഗീസ് എത്തി കൂടുതൽ നിർദ്ദേശങ്ങളും പരിചരണങ്ങളും നൽകി. ഇത് കൂടാതെ ഇംഗ്ലീഷ് ബ്രീഡ് കുതിരയും അനീഷ് വളർത്തുന്നുണ്ട്. ഭാര്യ ഡാനിയ,മക്കൾ സിയന്ന,ലിയ,ക്രിസ്​റ്റി എന്നിവർ കുതിരകളെ പരിചരിക്കുന്നതിൽ അനീഷിന് പിന്തുണയുമായുണ്ട്.