ആലപ്പുഴ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിവന്ന ബിവറേജസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൺസ്യൂമർഫെഡ് സെയിൽസ് അസിസ്റ്റന്റ് മണ്ണഞ്ചേരി സ്വദേശി ഉദയകുമാർ (50) ആണ് അറസ്റ്റിലായത്. 22 കുപ്പി മദ്യം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഉദയകുമാറിനെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്പക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.ടി.ഷാജി, കെ.എസ്.ലാൽജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസന്നൻ, അനിലാൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ധനലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.