poonkavu

ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഇന്ററാക്ടീവ് സ്റ്റുഡിയോ, സ്‌കൂളിലെ ഓരോ കുട്ടിക്കും വെബ് പേജ്, സ്‌കൂൾ - ക്ലാസ് ക്യൂ ആർ കോഡ് തുടങ്ങി നൂതന ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2022ലെ സ്‌കൂൾ വിക്കി പുരസ്‌ക്കാരം മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സ്‌കൂൾ ഐ.ടി ക്ലബ് വിദ്യാർത്ഥി പ്രതിനിധികളായ സാഹിത്യ ജയരാജ്, പോൾ ജോസഫ്, അനീന തോമസ്, ഡെസ്റ്റിനി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന,പി.ടി.എ പ്രസിഡന്റ് ജയൻ തോമസ്, ഐ.ടി കോ-ഓർഡിനേറ്റർ ലിൻസി ജോയി തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. 2018ലും ഇതേ പുരസ്‌ക്കാരം ഇമ്മാക്കുലേറ്റിന് ലഭിച്ചിരുന്നു