sweekaranam

മാന്നാർ : കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽനടക്കുന്ന ഏഴാമത് ശ്രീമഹാരുദ്ര യജ്ഞത്തിന്റെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീ പരമേശ്വരവിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് മാന്നാർ കുട്ടംപേരൂർ ശ്രീശുഭാനന്ദഗുരുദേവജന്മ ഭൂമിയായ ആദർശാശ്രമത്തിൽ സ്വീകരണം നൽകി. ആശ്രമ ജനറൽസെക്രട്ടറി അപ്പുക്കുട്ടൻ കോന്നി, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് ഷാലു കുട്ടംപേരൂർ, വിജയനന്ദൻ, ശശീന്ദ്രൻ, വിനു, മനു മാന്നാർ എന്നിവരോടൊപ്പം മഹിളാ സംഘം പ്രവർത്തകരും പങ്കെടുത്തു. മാവേലിക്കര തൃക്കണ്ടിയൂർ ശ്രീമഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച വിഗ്രഹ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള കൊടിമരവും കൊടിക്കൂറയും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു.

.