തുറവൂർ : പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ഗ്രാമവാസികൾക്കിടയിൽ അറിവ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ മേള നാളെ തുറവൂർ ടി.ഡി.സ്കൂളിൽ നടക്കും. രാവിലെ 9 ന് തുറവൂർ ജംഗ്ഷനിൽ നിന്ന് വിളംബര ജാഥ ആരംഭിച്ച് സ്കൂൾ അങ്കണത്തിൽ സമാപിക്കും. തുടർന്ന് ആരോഗ്യമേള എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയാകും. മേളയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം ദെലീമ ജോജോ എം.എൽ.എ. നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് വിഷയാവതരണം നടത്തും.