photo-

ചാരുംമൂട് : എ.കെ.ജി സെന്ററിനു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ടൗണിൽ പ്രകടനം നടത്തി.പാലത്തടം ജംഗ്ഷനിൽ നിന്നുമാരംഭിച്ച പ്രകടനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം ജി.രാജമ്മ, ഏരിയാ സെക്രട്ടറി ബി.ബിനു,വിശ്വൻ പടനിലം, ടി.ഗോപാലകൃഷ്ണൻ, വി.ഗീത, എ.നൗഷാദ്, എസ്.സജി, എസ്.രാമകൃഷ്ണൻ, എസ്.രജനി തുടങ്ങിയവർ നേതൃത്വം നൽകി.