ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗം 521ാം നമ്പർ മാരാരിക്കുളം ശാഖയിൽ നേതൃസംഗമം നാളെ രാവിലെ 9ന് അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.എ.പ്രദിപ് അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി ജി.സജികുമാർ സ്വാഗതം പറയും.യൂണിയൻ ഡയറക്ടർ ബോർഡംഗം എ.കെ.ഗംഗരാജൻ പങ്കെടുക്കും.
10 ന് നേതൃപരിശീലന ക്ളാസ് യോഗം കൗൺസിലർ
പി.ടി.മന്മഥൻ ക്ളാസ് നയിക്കും. പി.കെ.സുന്ദരേശൻ നന്ദി പറയും.