മാന്നാർ: ശ്രീസത്യസായി ബാബയുടെ നാമധേയത്തിൽ ഐ.പി.എച്ച് ജില്ലാ ഘടകത്തിലെ വിദഗ്ദ്ധ ഹോമിയോ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും കൊവിഡാനന്തര ചികിത്സയും നാളെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പാവുക്കര എസ്.എൻ.ഡി.പി. യോഗം 553-ാം നമ്പർ ശാഖ ഗുരുദേവക്ഷേത്രത്തിൽ വച്ച് നടത്തുന്നു. ചികിത്സ ആവശ്യമുള്ളവർ രാവിലെ 9 മണി ക്യാമ്പിൽ വന്ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 8 മുതൽ 9 മണി വരെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം കായംകുളം ബാബു നയിക്കുന്ന സായി ഭജൻ ഉണ്ടായിരിക്കും.