photo-

ചാരുംമൂട് : മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പി.എസ്.സി. ഉൾപ്പെടെയുള്ള വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുമായി പടനിലം കിടങ്ങയം 5606-ാം നമ്പർ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം റഫറൻസ് ലൈബ്രറി തുടങ്ങുന്നു.അകാലത്തിൽ അന്തരിച്ച രാഖി ആർ. പിള്ളയുടെ ഓർമയ്ക്കായി കരയോഗം അംഗമായ അച്ഛൻ ഇളമുളയിൽ രാജേന്ദ്രൻപിള്ളയാണ് ലൈബ്രറിക്ക് ഷെൽഫ് നൽകിയത്.ലൈബ്രറിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ഡി.സന്തോഷ് കുമാർ നൂറനാട് അദ്ധ്യക്ഷനാകും.എൻ.എസ്.എസ്. പന്തളം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും.