ggh

ഹരിപ്പാട്: ചെറുതനയുടെ ജനകീയ ഡോക്ടർ ഉമേഷ്‌. ജിക്ക് ഡോക്ടർമാരുടെ ദിനത്തിൽ ഗാന്ധിഭവൻ സ്‌നേഹവീട് ആദരവ് നൽകി.തന്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്ന തന്റെ മുന്നിൽ എത്തുന്നവരെ ആദരിക്കുന്ന സമീപനമാണ് ഉമേഷ്‌ ഡോക്ടർ കാഴ്ച വെക്കുന്നത്. ഗാന്ധിഭവനിലെ മുതിർന്ന അംഗം ജാനകി അമ്മ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എൻ. പ്രസാദ്കുമാർ ആദരവ് സമ്മാനിച്ചു.രോഗികളായ മുതിർന്നവരോട് സ്നേഹവും കരുണയുമുള്ള ഡോക്ടറാണ് ഉമേഷെന്നും അതിനാലാണ് ഗാന്ധിഭവൻ ആദരിക്കുന്നതെന്നും ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷെമീർ പറഞ്ഞു.