
ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലെ മുഹമ്മ ശ്രാമ്പിയ്ക്കൽ ശ്രീദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പുണർതം മഹോത്സവവും പൊങ്കാല വഴിപാടും നടന്നു. ഭക്തി സാന്ദ്രമായ പൊങ്കാല വഴിപാടിന് രതിയമ്മ അരുൾ ദാസ് കാട്ടിപ്പറമ്പിൽ ദീപ പ്രകാശനം നടത്തി.എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു,യൂണിയൻ കൗൺസിലർ സുനിത് ബാബു,കാവുങ്കൽ ദേവസ്വം പ്രസിഡന്റ് വി.സി.വിശ്വമോഹൻ,എൻ. സതീശൻ,ഗവേഷ്,ബാബു കറുവെള്ളി,സതി ഭാസ്‌കർ,അരുൾ ദാസ് കാട്ടിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.തുടർന്ന് ഉപദേവതാ കലശാഭിഷേകവും സർപ്പദൈവങ്ങൾക്ക് തളിച്ചുകാെടയും നടത്തി. ക്ഷേത്രം മേൽ ശാന്തി വി.കെ.ഷാജി കുന്നിനകം,ബിനു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.