photo

ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർ ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.അവിനാശ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ജീവനക്കാരും രോഗികളും ഡോക്ടർമാരെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി ആദരിച്ചു. സീനിയർ ഫിസിഷ്യൻ ഡോ. പി.വിനോദ് കേക്ക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡോ. കെ.പ്രസന്നകുമാരി ആശംസകൾ നേർന്നു. രോഗികളെ പ്രതിനിധീകരിച്ച് മോഹൻ,ജിജിമോൾ,മാത്യു ജോസഫ് എന്നിവർ സംസാരിച്ചു. എച്ച്.ആർ.മാനേജർ കെ.ആർ.രമേഷ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് സെബിയബിവി നന്ദിയും പറഞ്ഞു.