
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പടിഞ്ഞാറെ തട്ടേഴത്ത് ഉല്ലാസിന്റെ മകൾ അരുണിമ ഉല്ലാസ് (22) ആണ് മരിച്ചത്.കഴിഞ്ഞ 24ന് എസ്.എൽ.പുരത്ത് അരുണിമയുടെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അരുണിമ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ആശ(മാരാരിക്കുളം വടക്ക് പഞ്ചായത്ത് സി.ഡി.എസ്.വൈസ് ചെയർപേഴ്‌സൺ,മാരാരിക്കുളം ബാങ്ക് ഭരണ സമതി അംഗം).സഹോദരങ്ങൾ: അരുൺ,അർജ്ജുൻ. മാരാരിക്കുളം പൊലീസ് കേസെടുത്തു.