
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ തുളസീവനം പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. അമ്പലപ്പുഴ കുടുംബവേദി മണിക്കിണറിന് മുകളിൽ നിർമ്മിച്ച സ്റ്റീൽ ഗ്രില്ലുകളുടെയും നവീകരിച്ച പാൽപ്പായസ കൗണ്ടറിന്റെയും സമർപ്പണവും നടന്നു. മാതാ അമൃതാന്ദമയി മഠത്തിലെ സ്വാമിനി നിഷ്ഠമൃതപ്രാണ മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ് അദ്ധ്യക്ഷനായി.ജെ.ആശാകുമാരി, പി.ആർ.ശങ്കരി തുടങ്ങിയവർ സംസാരിച്ചു. ജി.ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ സ്വാഗതവും, എൻ.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.