ambala

അമ്പലപ്പുഴ: നീർക്കുന്നം തീരദേശ എൽ.പി സ്കൂൾ പരിസരം അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ശുചീകരിച്ചു. മഴക്കാലം കണക്കിലെടുത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ശുചീകരണം. ഗ്രാമ പഞ്ചായത്തംഗം സുമിത ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.രാജു, പി.ടി.എ പ്രസിഡന്റ് എസ്.സജീർ എന്നിവർ നേതൃത്വം നൽകി​.