ambala

അമ്പലപ്പുഴ: അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചണ്ഡാലഭിക്ഷുകിയുടെ 100 വാർഷികം, "ആശാന്റെ കാവ്യാവലോകനം" സെമിനാറും മത്സര വിജയിക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. കുമാരനാശാൻ സ്മാരക ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണുലാൽ , ജയരാജ്, ഗ്രന്ഥശാലാ ജില്ലാ കൗൺസിൽ അംഗം എച്ച് .സുബൈർ എന്നിവർ സംസാരിച്ചു എൻ.എസ്.ഗോപാലകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബി.ശ്രീകുമാർ നന്ദിയും പറഞ്ഞു.