ആലപ്പുഴ: സംസ്ഥാനത്തിന്റെ ഭരണം മുഖ്യമന്ത്രി പിണറായിയുടെ കുടുംബത്തിന് മാത്രമെന്ന നിലയിലേക്ക് അധഃപതിച്ചെന്ന് കെടിക്കുന്നിൽ സുരേഷ് .എം.പി അരോപിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന കളക്‌ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ. സ്വർണ കള്ളക്കടത്ത്, ഡോളർ കള്ളക്കടത്ത്,സ്പ്രിംഗ്ലർ അഴിമതി എന്നിവയെല്ലാം പിണറായിയുടെ കുടുംബത്തിന് സമ്പത്തുണ്ടാക്കാനുള്ളതാണെന്നാണ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിട്ടുള്ളത്. റസ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു
യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ. ഷാജിമോഹൻ, കൺവീനർ അഡ്വ.ബി. രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, എ.എം.നസീർ, എ.എ.ഷുക്കൂർ, ജേക്കബ് ഏബ്രഹാം, എ.നിസാർ, എസ്.എസ്.ജോളി, തങ്കച്ചൻ വാഴച്ചിറ, അഹമ്മദ് അമ്പലപ്പുഴ, വിദ്യാധരൻ മോയിൽ, അനിൽകുമാർ, അഡ്വ. ഇ.സമീർ, ടി.സുബ്രഹ്മണ്യദാസ്, എൻ.രവി, സഞ്ജീവ് ഭട്ട്, പി. രാമചന്ദ്രൻ, ബഷീർകുട്ടി, എ.എൻ പുരംശിവകുമാർ എന്നിവർ സംസാരിച്ചു.
ഭട്ടതിരി പുരയിടത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് അഡ്വ.സനൽകുമാർ, ജോസഫ് ചെക്കോടൻ, അനി വർഗീസ്, പി.തമ്പി, സി.എസ്.രമേശൻ, ബാബുക്കുട്ടൻ, എ.എ. സാഖ്, അഡ്വ.നാഗേഷ്, ജൂണി ചെറിയാൻ എന്നിവർ നേതൃത്വം നല്കി.