ambala

അമ്പലപ്പുഴ : കാക്കാഴം, വളഞ്ഞവഴി ഭാഗത്ത് കടൽക്ഷോഭം ശക്തമായി.തീരത്തെ നിരവധി തെങ്ങുകൾ കടപുഴകി. സമീപത്തെ വീടുകളിലേക്ക് വെള്ളം അടിച്ചു കയറുന്നുണ്ട്. വളഞ്ഞ വഴിഭാഗത്ത് കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിലാണ് ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നത്. വീടുകൾ കടലെടുക്കുമോ എന്ന ഭീതിയിലാണ് താമസക്കാർ.