ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന് നൽകി മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു.
ജില്ലാ അസി സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. രവി, എം.കെ. ഉത്തമൻ, ദീപ്തി അജയകുമാർ, ജില്ലാ എക്‌സി അംഗങ്ങളായ കെ. ചന്ദ്രനുണ്ണിത്താൻ, എസ്. സോളമൻ,മണ്ഡലം സെക്രട്ടറിമാരായ എസ്. പ്രകാശൻ, എം.ഡി. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ, കിസാൻ സഭാ ജില്ലാ സെക്രട്ടറി ആർ. സുഖലാൽ എന്നിവർ പങ്കെടുത്തു.