ramesh

ആലപ്പുഴ: അമ്പലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ എച്ച്. സലാം എം.എൽ.എ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വഴിച്ചേരിയിൽ ഇന്ദിരാഗാന്ധിയുടെ പൂർണകായ പ്രതിമതകർത്ത സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജില്ലയിൽ അഞ്ച് സ്ഥലങ്ങളിലാണ് രാജീവ് ഗാന്ധിയുടെ പ്രതിമ അടിച്ചുതകർത്തത്. സി.പി.എമ്മിന്റെ സംഘടിത ആക്രമണമാണ് കോൺഗ്രസ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ ഉയരുന്നത്. ഉത്തരവാദികളായ ആളുകളുടെ പേരിൽ പൊലീസ് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സഞ്ജീവ് ഭട്ട്, അഡ്വ.വി. ഷുക്കൂർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 നി​യ​മ​സ​ഭ​യിൽസി.​പി.​എം ക്രി​മി​ന​ലു​ക​ൾ​:​ ​കൊ​ടി​ക്കു​ന്നിൽ
​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​യു​ന്ന​ത് ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ക്രി​മി​ന​ലു​ക​ളെ​യാ​ണ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​സി.​പി.​എം​ ​എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ ​ആ​രോ​പി​ച്ചു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ബ​ല​ത്തി​ലാ​ണ് ​എ​ച്ച്.​സ​ലാ​മി​നെ​ ​പോ​ലെ​യു​ള്ള​വ​ർ​ ​അ​ഴി​ഞ്ഞാ​ടു​ന്ന​ത്.​ ​ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​മൗ​നം​ ​പാ​ലി​ക്കു​ക​യാ​ണെ​ന്നും​ ​കൊ​ടി​ക്കു​ന്നി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.