കായംകുളം: കായംകുളം നഗരസഭയിലും മുതുകുളം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര, കൃഷ്ണപുരം, ആറാട്ടുപുഴ പഞ്ചായത്തുകളിലും വെള്ളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ വാട്ടർ കണക്ഷനുകൾ ജലഅതോറിട്ടി വിച്ഛേദിച്ച് തുടങ്ങി .കുടിശിക ഉള്ളവർ ഉടൻ വെള്ളക്കരം അടച്ച് വിച്ഛേദിക്കൽ, റവന്യൂ റിക്കവറി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് ജല അതോറിട്ടി അസി. എൻജിനീയർ അറിയിച്ചു.